ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ലിസ്ബേണിലെ ലോറൽഹിൽ കമ്മ്യൂണിറ്റി കോളേജിൽ ആയിരുന്നു സംഭവം. 19 വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടിയെടുത്തത്. ഇവരുടെ പെരുമാറ്റത്തെ തുടർന്ന് അധ്യാപകർ പഠിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. ക്ലാസ് അവസാനിപ്പിച്ച് അധ്യാപികയ്ക്ക് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ പ്രിൻസിപ്പാൾ ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 15 ഉം 16 ഉം വയസ്സുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്.
Discussion about this post

