വെസ്റ്റ്മീത്ത്: വെസ്റ്റ്മീത്തിലെ വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ തുടർച്ചയായ രണ്ടാം ദിവസവും ഇനോക്ക് ബർക്ക് എത്തി. സ്കൂളിന് പുറത്ത് അദ്ദേഹത്തെ രണ്ടാം ദിവസവും സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ബുധനാഴ്ച ആയിരുന്നു ഇനോക്ക് ബർക്ക് ജയിൽ മോചിതനായത്.
രണ്ടാം ദിവസവും സ്കൂളിലേക്ക് കയറാൻ കഴിയാതിരുന്നതോടെ പ്രതിഷേധവുമായി ഇനോക്ക് രംഗത്ത് എത്തി. താൻ രണ്ട് ദിവസമായി ജോലിയ്ക്ക് വരുന്നുവെന്നും എന്നാൽ ഗേറ്റിന് മുൻപിൽ തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയുന്നില്ലെന്നും ഇനോക്ക് കൂട്ടിച്ചേർത്തു.
Discussion about this post

