ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരും ദൃക്സാക്ഷികളും ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം പ്രിയേഴ്സ്വുഡ് റോഡിൽ ആയിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് ഡാൺഡേൽ റൗണ്ട് എബൗട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്. നടക്കുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കട്ടിയെ ഉടനെ ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ പ്രവേശിപ്പിച്ചതിനാൽ ജീവന് ആപത്ത് ഉണ്ടായില്ല.
Discussion about this post

