ഡബ്ലിൻ: ഐപിആർ പുതുക്കൽ, വർക്ക് പെർമിറ്റ് വിതരണം എന്നിവയിൽ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ഇടപെട്ട് ക്രാന്തി അയർലൻഡ്. പ്രശ്നപരിഹാരത്തിനായി ഒപ്പ് ശേഖരണ ക്യാമ്പെയ്ൻ ആരംഭിച്ചു. നിലവിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ക്യാമ്പെയ്നിന്റെ ലക്ഷ്യം.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് കാലതാമസത്തിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഈ അവസരത്തിൽ അയർലൻഡിലെ മുഴുവൻ മലയാളികളും ക്യാമ്പെയ്നിൻ ഭാഗം ആകണമെന്ന് ക്രാന്തി അയർലൻഡ് ആവശ്യപ്പെട്ടു.
പെറ്റീഷൻ ലിങ്ക്:https://c.org/cytLypfKdL
Discussion about this post

