ഡബ്ലിൻ: ആർടിഇയുടെ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാരി ഹാർലി രാജിവച്ചു. ചുമതല ഏറ്റെടുത്ത് 18 മാസം പൂർത്തിയാക്കുന്ന വേളയിലാണ് മാരി സ്ഥാനം ഒഴിയുന്നത്. പുതിയ ചുതമല ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജി എന്നാണ് റിപ്പോർട്ടുകൾ.
2024 ഓഗസ്റ്റിലാണ് മാരി ആർടിഇയുടെ സിഎഫ്ഒ ആയി സ്ഥാനം ഏൽക്കുന്നത്. റയാൻ ട്രൂബ്രിഡി വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെയുണ്ടായിരുന്ന സിഎഫ്ഒ റിച്ചാർഡ് കോളിൻസ് രാജിവച്ചിരുന്നു. ഇതോടെയായിരുന്നു മാരി സ്ഥാനം ഏറ്റെടുത്തത്.
Discussion about this post

