ഡബ്ലിൻ: ബസ് ഐറാനിൽ പാർട്ട് ടൈം ഡ്രൈവറാകാൻ അവസരം. അയർലൻഡിലെ ലൈസൻസ് ഉള്ളവർക്ക് ജോലിയ്ക്കായി അപേക്ഷിക്കാം. അത്ലോൺ, ബാലിന, കാവൻ, വാട്ടർഫോർഡ്, കോർക്ക്, ഡൊണഗൽ, ദ്രോഗെഡ, ഡബ്ലിൻ, ഡണ്ടാൽക്ക്, ഗാൽവെ, ലിമെറിക്ക്, സ്ലൈഗേ, ത്രാലീ, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് ജോലി ചെയ്യേണ്ടിവരുക.
ക്ലാസ് ഡി ലൈസൻസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇതിനൊപ്പം ഡ്രൈവർ ഐറിഷ് സിപിസി, ഡിജിറ്റൽ ടെക്കോഗ്രാഫ് കാർഡ് എന്നിവ വേണം. മണിക്കൂറിന് 21.26 യൂറോയാണ് കുറഞ്ഞ ശമ്പളം.
Discussion about this post

