ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി കുടുംബത്തിന്റെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞു. അർമാഗ് കൗണ്ടിയിലെ പോർട്ടാഡൗണിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പ്രദേശത്തെ മലയാളികളുടെ പ്രതിനിധിയായ ബോബിൻ അലക്സ് ഇടപെട്ടു. പോലീസുകാരുമായി അദ്ദേഹം പ്രശ്നം ചർച്ച ചെയ്തു.
ഇന്നലെ ആയിരുന്നു വീടിന് നേർക്ക് കല്ലേറ് ഉണ്ടായത്. സംഭവം വംശീയ ആക്രമണം ആണെന്നാണ് വിലയിരുത്തുന്നത്. ആക്രമണത്തെ തുടർന്ന് ഭീതിയിലാണ് മലയാളി കുടുംബം.
Discussion about this post

