ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്ത്രീയ്ക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. കാർനാനി പാർക്ക് മേഖലയിലെ വീട്ടിലാണ് യുവതി താമസിക്കുന്നത്. ഇവിടേയ്ക്ക് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് യുവതിയുടെ മൊഴി.
Discussion about this post

