ഡബ്ലിൻ: ഊർജ്ജ ചിലവിൽ വിമർശനവുമായി സിൻ ഫെയിൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മക്ഡൊണാൾഡിന്റെ പ്രതികരണം. അയർലൻഡിലെ പാവങ്ങളെ എനർജി കമ്പനികൾ കൊള്ളയടിക്കുകയാണെന്ന് മക്ഡൊണാൾഡ് പറഞ്ഞു. അയർലൻഡിലെ ഊർജ്ജ റീട്ടെയ്ൽ വിലകൾ ഹോൾസെയിൽ വിലകളെക്കാൾ മൂന്നിരിട്ടിയാണെന്നാണ് ഐഇഎയുടെ കണ്ടെത്തൽ.
ആളുകളെ ഊർജ്ജ വിലകൾ വെട്ടിമുറിക്കുകയാണെന്ന് മക്ഡൊണാൾഡ് പറഞ്ഞു. ജനങ്ങളെ പറ്റിക്കുകയാണ്. ഭയാനകമായ ബജറ്റിന് അനുസൃതമാണ് ഇത്. സമ്പന്നരെ പരിപാലിക്കുകയും സാധാരണ തൊഴിലാളികളുടെ ജീവിത സാഹചര്യം വളരെ മോശമാക്കുകയും ചെയ്യുന്ന ബജറ്റാണെന്നും മേരി വിമർശിച്ചു.
Discussion about this post

