ഡബ്ലിൻ: റൊമാനിയൻ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 27 കാരിയായ ഗെയ്ല ഇബ്രാമിനെ കൊലപ്പെടുത്തിയ കേസിലാണ് 28 കാരനായ ഹബിബ് ഷാ ഷെമേലിന് ശിക്ഷവിധിച്ചത്. 2023 ഏപ്രിൽ നാലിനായിരുന്നു ഇബ്രാം കൊല്ലപ്പെട്ടത്.
ബെൽഫാസ്റ്റ് ക്രൗൺ കോടതിയാണ് ശിക്ഷവിധിച്ചത്. വിചാരണ വേളയിൽ ഷെമേൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അഫ്ഗാൻ സ്വദേശിയാണ് ഷെമേൽ.
Discussion about this post

