വാട്ടർഫോർഡ്: അയർലൻഡിൽ മലയാളി നിര്യാതനായി. 41 വയസ്സുള്ള ജിറ്റോ ആന്റണിയാണ് നിര്യാതനായത്. കൗണ്ടി വാട്ടർഫോർഡിൽ ആണ് അദ്ദേഹം താമസിക്കുന്നത്. ജിറ്റോയുടെ അപ്രതീക്ഷിത വിയോഗം വാട്ടർഫോർഡിലെ മലയാളികളെ അതീവ ദു:ഖത്തിലാഴ്ത്തി.
അസുഖബാധിതനായി ചികിത്സയിലായിരുന്നു ജിറ്റോ. ഇതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. പത്തനംതിട്ട റാന്നി സ്വദേശിയാണ്. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യയുമൊത്താണ് അദ്ദേഹം വാട്ടർഫോർഡിൽ താമസിക്കുന്നത്. നഴ്സാണ് അദ്ദേഹത്തിന്റെ ഭാര്യ.
Discussion about this post

