മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അയർലൻഡിൽ പുതിയ ഇടവക . സഭയുടെ യുകെ യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ കോൺഗ്രിഗേഷന് തുടക്കമായി.
ഭദ്രാസനാധിപനായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയാണ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, പോർട്ട് ലീഷ് എന്ന പേരിൽ പുതിയ കോൺഗ്രിഗേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫാ. ജിത്തു വർഗീസ് കോൺഗ്രിഗേഷന്റെ വികാരിയായി നിയമിതനായി. ചെറിയ പ്രാർത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയിൽ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ അംഗങ്ങളായിട്ടുണ്ട്.
Discussion about this post

