ബെൽഫാസ്റ്റ്; ബെൽഫാസ്റ്റിലെ എം1 മോട്ടോർവേ അടച്ചു. കന്നുകാലികളുമായി പോയ ലോറി മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്നാണ് മോട്ടോർവേ അടച്ചത്. റോഡിൽ ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. 40 ഓളം കന്നുകാലികളുമായി പോയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവർ സുരക്ഷിതനാണ്. കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സ്ഥലത്ത് നടക്കുന്നത്. സ്ഥലത്ത് ഫയർഫോഴ്സ്, പോലീസ്, അനിമൽ റെസ്ക്യു ടീം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജംഗ്ഷൻ 12 മുതൽ 13 വരെയാണ് അടച്ചിരിക്കുന്നത്.
Discussion about this post

