ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം സംസ്കരിച്ചു. 23 കാരിയായ ചോളെ മക്ഗീയുടെ മൃതദേഹം ആണ് സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലിയും പങ്കെടുത്തു.
സെന്റ് ജോസഫ് പളളിയിൽ ആയിരുന്നു ചോളെയുടെ സംസ്കാര ശുശ്രൂഷകൾ നടന്നത്. മോൺസിഞ്ഞോർ ഷെയ്ൻ മക്കോഗി ആയിരുന്നു കുർബാന നയിച്ചത്. പ്രസിഡന്റ് ശുശ്രൂഷകളിൽ പങ്കുകൊണ്ടു. ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്നും മൃതദേഹം സെന്റ് ജോസഫ് സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുടുംബ കല്ലറയിൽ ആയിരുന്നു മൃതദേഹം അടക്കം ചെയ്തത്.
Discussion about this post

