ഡൗൺ: അയർലൻഡിൽ ആദ്യമായി ആരംഭിക്കുന്ന പബ്ബിന്റെ പേര് പുറത്തുവിട്ട് ലിഡിൽ. കൗണ്ടി ഡൗണിലാണ് ലിഡിൽ ആദ്യത്തെ പബ്ബ് തുറക്കുന്നത്. അടുത്ത മാസമാണ് പബ്ബിന്റെ ഉദ്ഘാടനം.
ദി മിഡിൽആലി എന്നാണ് പബ്ബിന് പേര് നൽകിയിരിക്കുന്നത്. ഡൗണിലെ ഡൺഡൊണാൾഡാണ് ഇതിന്റെ കേന്ദ്രം. നിലവിലെ ലിഡിൽ സൂപ്പർ മാർക്കറ്റിന് സമീപമായി മറ്റൊരു കെട്ടിടത്തിലാണ് പബ്ബ് തുറക്കുന്നത്. ഏപ്രിലിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 60 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് പബ്ബ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 60 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പബ്ബിന്റെ രൂപ കൽപ്പന.
Discussion about this post

