കോർക്ക്: കൗണ്ടി കോർക്കിലെ ജലവിതരണ സംവിധാനം നവീകരിക്കാൻ ഉയിസ് ഐറാൻ. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനത്തിലെ 1.8 കിലോ മീറ്റർ വരുന്ന ഭാഗമാണ് നവീകരിക്കുന്നത്.
കോർക്ക് കൗണ്ടി കൗൺസിലുമായി സഹകരിച്ചാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ സംവിധാനത്തിൽ ചെറിയ ചോർച്ചകളും മറ്റും ഉണ്ട്. ഇത് പരിഹരിക്കുകയാണ് നവീകരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പൈപ്പിലെ ചോർച്ചകൾ കാരണം ആളുകൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
Discussion about this post

