ഡബ്ലിൻ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 4.0 നായിരുന്നു അയർലൻഡിന്റെ പരാജയം. വെള്ളിയാഴ്ച സാന്റിയാഗോയിൽ ആയിരുന്നു മത്സരം.
ഫോർവേഡ് പൂർണിമ യാദവിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടൊപ്പം കനിക സിവാച്ച്, സാക്ഷി റാണ എന്നിവർ ഓരോ ഗോൾ നേടി ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 17 ാം മിനിറ്റിലും 23 ാം മിനിറ്റിലും ഇന്ത്യയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത് അയർലൻഡിന്റെ ലൂസി മക്ഗോൾഡ്രിക്ക് തടയുകയായിരുന്നു.
Discussion about this post

