കോർക്ക്: കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫെർമോയിയിലുള്ള ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചതിന് ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു ഇടുക്കി സ്വദേശി ജോയ്സ് തോമസ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലര മുതൽ ഏഴ് മണിവരെയാണ് റൊണെയ്ൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം ഉണ്ടാകുക. ഇതിന് പിന്നാലെ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇടുക്കി കമ്പംമെട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഭാര്യ റൂബി കുര്യാക്കോസ്, നാല് മാസം പ്രായമുള്ള മകൻ ജാക്വിസ്, രണ്ട് വയസ്സുള്ള മകൾ ജാക്വിലിൻ എന്നിവരോടൊപ്പം മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ജോയിസിന്റെ കുടുംബത്തിനായി ഇതുവരെ 93,000ത്തിലധികം രൂപ സമാഹരിച്ചു.

