ഡബ്ലിൻ: ജൂലൈയിൽ അയർലൻഡിന്റെ കിഴക്ക്, പടിഞ്ഞാറ് കൗണ്ടികളിൽ ശക്തമായ മഴ ലഭിച്ചതായി റിപ്പോർട്ട്. ശരാശരിയ്ക്കും മുകളിലായിരുന്നു കൗണ്ടികളിൽ ലഭിച്ച മഴയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം തെക്ക്, വടക്കൻ മേഖലകളിൽ ശരാശരിയ്ക്കും താഴെ മഴയായിരുന്നു ലഭിച്ചത്.
ഗാൽവെയിൽ കഴിഞ്ഞ മാസം 148.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത് എന്നാണ് ആതൻറി വെതർ സ്റ്റേഷനിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ശരാശരിയെക്കാളും 44 ശതമാനം കൂടുതൽ ആയിരുന്നു ഇത്. ഇതേ സമയം മീത്ത് കൗണ്ടിയിലെ ഡൺസാനി മേഖലയിൽ മാത്രം 55.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഡബ്ലിൻ നഗരത്തിൽ ജൂലൈ 21 ന് മാത്രം 50.9 മില്ലീ മീറ്റർ മഴയായിരുന്നു ലഭിച്ചത്. അതേസമയം അയർലന്റിൽ ഈ വർഷത്തെ ഏറ്റവും ചൂട് കൂടിയ മാസം കൂടിയായിരുന്നു ജൂലൈ.

