ഡബ്ലിൻ: ഗാസയിൽ നടക്കുന്ന ഭീകരതകൾ ലോകത്തെ മുഴുവൻ ലജ്ജിപ്പിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര സമൂഹം പലസ്തീനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ നടന്ന കാര്യങ്ങൾ ഒടുവിൽ വെളിപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനെ അന്താരാഷ്ട്ര സമൂഹം തോൽപ്പിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഗാസ സമാധാന പദ്ധതിയെ വിമർശിച്ചു. ഗാസയിലെ കാര്യങ്ങൾ വെളിപ്പെടുമ്പോൾ അത് ലോകത്തെ ലജ്ജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

