ഗാൽവേ: ഗാൽവേയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവാവിന് തടവ് ശിക്ഷ. 23 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. മൂന്ന് വർഷം മുൻപുണ്ടായ സംഭവത്തിലാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്.
ഗാൽവേയിലെ ബോഹെർമോറിലെ 25 കൂൾപാർക്കിൽ താമസിക്കുന്ന പിജെ വാർഡ് ജൂനിയറാണ് കേസിലെ പ്രതി. ഇന്നലെ ഇയാളെ ഗാൽവേ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴാണ് കോടതി ശിക്ഷവിധിച്ചത്. നഗരത്തിലെ നിരവധി കുടുംബങ്ങൾക്ക് ഇയാളാൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സെപ്തംബർ 8, 10 തിയതികളിലായിരുന്നു കുറ്റകൃത്യങ്ങൾ നടന്നത്. പ്രകോപിതനായ ഇയാളെ പെപ്പർ സ്േ്രപ ഉപയോഗിച്ചായിരുന്നു പോലീസുകാർ കീഴ്പ്പെടുത്തിയത്.
Discussion about this post

