ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ രണ്ടാമത് ദേശീയ സമ്മേളനം നടന്നു. ഡബ്ലിനിലെ ഐഎൻഎംഒ ആസ്ഥാനത്ത് വച്ചായിരുന്നു പരിപാടി നടന്നത്. 19 ന് നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ മുഖ്യാതിഥിയായി.
അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ മനീഷ് ഗുപ്ത പരിപാടിയിൽ പങ്കെടുത്തു. റോയസൽ കോളേജ് ഓഫ് നഴ്സിംഗ് ( യുകെ) അധ്യക്ഷൻ ബിജോയ് സെബാസ്റ്റിയൻ, അയർലൻഡ് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഗ്രോണിയ ഷീരൻ, ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post

