ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഗ്യാസ് പവർ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളെ അവഗണിച്ച് പ്ലാന്റിന് അനുമതി നൽകിയതോടെയാണ് പ്രതിഷേധം ശക്തമായത്. വടക്കൻ ഡബ്ലിനിലെ കിൽഷെയ്നിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.
680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിനായി 340 മെഗാവാട്ട് വീതമുള്ള രണ്ട് ഓപ്പൺ- സൈക്കിൾ ഗ്യാസ് ടർബൈനുകൾ സ്ഥാപിക്കും. വൈദ്യുതിയുടെ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം. എന്നാൽ ഈ പദ്ധതിയുടെ ഗുണം തങ്ങൾക്ക് ലഭിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഡാറ്റാ സെന്ററിന് ആയിരിക്കും വൈദ്യുതി കൂടുതലായും ലഭിക്കുക. മാത്രവുമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

