ഡബ്ലിൻ: ഭർത്താവിന്റെ വിയോഗ വാർത്ത പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ നിയാം കുള്ളൻ. സോഷ്യൽ മീഡിയ വഴിയായിരുന്നു താരം ദു:ഖവാർത്ത പങ്കുവച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നിയാം കുള്ളന്റെയും ജാമി ഗില്ലിന്റെയും വിവാഹ വാർഷികം.
കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ഇരുവരുമൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളുടെ വീഡിയോ നിയാം കുള്ളൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ആയിരുന്നു മരണ വാർത്തയും പങ്കുവച്ചത്. ‘ ഒരിക്കലും ചിന്തിക്കാൻ കഴിയാത്തത് സംഭവിച്ചു. ഞങ്ങളുടെ പേടി സ്വപ്നം. സുന്ദരനായ എന്റെ ഭർത്താവിനെ എന്നിൽ നിന്നും എടുത്തുകൊണ്ട് പോയി ‘ എന്നിങ്ങനെ ആയിരുന്നു നിയാം വീഡിയോയ്ക്കൊപ്പം കുറിച്ചത്. കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ബോർഗോ ഡി ട്രാഗ്ലിയാറ്റയിലാണ് ഇരുവരും വിവാഹിതരായത്.

