ഗാൽവെ: ഗാൽവേ സർവ്വകലാശാലയിൽ നിന്നുമുള്ള ഡോക്ടറേറ്റ് നിരസിച്ച് പ്രൊഫസർ കെർബി മില്ലർ. ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള ഗാൽവെ സർവ്വകലാശാലയുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മില്ലറിന്റെ തീരുമനം. ഇന്ന് നടക്കുന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന് ഡോക്ടറേറ്റ് കൈമാറാനിരുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ആദരവ് നിരസിക്കുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇസ്രായേൽ സേനയുമായി ബന്ധമുള്ള ഇസ്രായേൽ സ്ഥാപനവുമായി സർവ്വകലാശാലയ്ക്ക് ബന്ധമുണ്ട്. ഇതേ ചൊല്ലി തുടർച്ചയായ മൂന്നാമത്തെ വ്യക്തിയാണ് ഡോക്ടറേറ്റ് നിരസിക്കുന്നത്.
Discussion about this post

