ഡബ്ലിൻ: അമേരിക്കയിൽ ഐറിഷ് വനിതയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ലോംഗ് ഐലന്റിൽ യാച്ച് ക്ലബ്ബിൽ ആയിരുന്നു സംഭവം. 33 കാരിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്. മാൻഹട്ടനിലാണ് മാർത്ത താമസിക്കുന്നത്. കാർലോ സ്വദേശിനിയാണ്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അബോധാവസ്ഥയിൽ മാർത്തയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് x ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

