ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൈനയിലേക്ക്. പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായിട്ടാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. നേരത്തെ ചൈന അയർലൻഡിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.
14 വർഷത്തിനിടെ ആദ്യമായിട്ടാണ് ചൈനയിൽ ഒരു ഐറിഷ് നേതാവ് സന്ദർശനം നടത്തുന്നത്. ഇത് ചൈന- അയർലൻഡ് ബന്ധപ്പെത്തിലെ നിർണായക ഏടായി മാറും. അഞ്ച് ദിവസം മീഹോൾ മാർട്ടിൻ ചൈനയിൽ ഉണ്ടാകും. ഈ വേളയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായും നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാവോ ലെജിയുമായും കൂടിക്കാഴ്ച നടത്തും. ഷാങ്ഹായും സന്ദർശിക്കും.
Discussion about this post

