ഡബ്ലിൻ: ലണ്ടനിലെ ഫ്ളവർ ഷോയിൽ ഗോൾഡ് മെഡൽ സ്വന്തമാക്കി ഐറിഷ് ഉദ്യാനപാലകൻ. ലണ്ടനിൽ നടന്ന ചെൽസി ഫ്ളവർ ഷോയിൽ ആയിരുന്നു കെറി സ്വദേശിയായ ബില്ലി അലക്സാണ്ടർ വിജയിയായത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത് എന്നത് ഏറെ ശ്രദ്ധേയം ആണ്.
റിംഗ് ഓഫ് കെറിയിലാണ് അദ്ദേഹത്തിന്റെ കെല്ലി ബേയ് ഗാർഡൻസ് ഉള്ളത്. ഫേൺ സസ്യത്തിന്റെ ഏകദേശം 100 ഓളം ഇനങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് ഉടമയാക്കിയത്. 2023, 2021 എന്നീ വർഷങ്ങളിൽ നടത്തിയ ഫ്ളവർഷോയിൽ ആയിരുന്നു അദ്ദേഹത്തിന് ഇതിന് മുൻപ് ഗോൾഡ് മെഡൽ ലഭിച്ചത്.
Discussion about this post

