ഡബ്ലിൻ: ഐറിഷ് സർക്കാരിൽ ആഭ്യന്തരകഹലം രൂക്ഷമാകുന്നതായി സൂചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ നില തുടർന്നാണ് അധികം വൈകാതെ സർക്കാർ താഴെവീഴും.
ഭവനപ്രശ്നങ്ങളിൽ അടക്കം സൈമൺ ഹാരിസും സർക്കാരും തമ്മിൽ പരസ്പര വിരുദ്ധമായ നിലപാടുകൾ ആണ് നിലനിൽക്കുന്നത്. മന്ത്രിസഭയ്ക്കുള്ളിൽ നിന്നും രഹസ്യങ്ങൾ ചോരുന്നതിനാൽ സഭയ്ക്കുള്ളിൽ അവിശ്വാസവും വളരുന്നുണ്ട്. പ്രോപ്പർട്ടി ഡെവലപ്പർമാർക്ക് സർക്കാരിൽ വിശ്വാസമില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൈമൺ ഹാരിസ് ആണ് പ്രധാന പ്രശ്നം എന്നാണ് പ്രോപ്പർട്ടി ഡെവലപ്പർമാർക്കുള്ളിലെ അഭിപ്രായം.
Discussion about this post

