ഡബ്ലിൻ: അതിവേഗം വളരുന്ന വിമാനത്താവളമായി മാറി അയർലൻഡ് വെസ്റ്റ് എയർപോർട്ട്. പോയവർഷം വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 946,381 ആയി.
2024 നെക്കാൾ 13.5 ശതമാനത്തിന്റെ വർധനവാണ് യാത്രികരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്. 2024 ൽ 8,34,000 യാത്രികർ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു. വരും വർഷങ്ങളിൽ യാത്രികരുടെ എണ്ണത്തിൽ വീണ്ടും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വിമാനസർവ്വീസുകൾ ഉൾപ്പെടെ സൗകര്യപ്രദമാംവിധം ക്രമീകരിക്കുന്നുണ്ട്.
Discussion about this post

