ഭുവനേശ്വർ : പുരി രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം .150 ലേറെ പേർക്ക് പരിക്ക്. രഥോത്സവം കാണാൻ വൻ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു. മാരിച്ചികുണ്ട് സ്ക്വയറിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സുരക്ഷാ വലയത്തിന്റെ ഭാഗമായ കയർ ബാരിക്കേഡ് തകർന്നുവീണുവെന്നാണ് റിപ്പോർട്ട്. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയ്ക്കിടയാക്കി.
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിക്കുകയും സ്ഥലത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തെത്തുടർന്ന് ശ്രീക്ഷേത്ര പുരിയിൽ ദുഃഖത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു. ഭക്തർ സംയമനം പാലിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
Discussion about this post

