ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ട്രാഡ്ബള്ളിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
40 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാൾ ഒഫാലിയിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്. 85,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ്, 35,000 യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ, 2400 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് റൈസിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

