ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ അധിനിവേശ മേഖലകളുമായുള്ള വ്യാപാരം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം. ഇതുമായി ബന്ധപ്പെട്ട ബില്ല
ഒയിറിയാച്ച്റ്റാസിന്റെ ഇരുസഭകളും പാസാക്കി. ബില്ല് ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിൽവരും. ബുധനാഴ്ചയാണ് ബില്ല് സീനാട് പാസാക്കിയത്.
പലസ്തീനിലെ ഇസ്രായേൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായി നിരോധിക്കുന്നതാണ് ബില്ല്. 2024 ജൂലൈയിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക സമിതിയുടെ അഭിപ്രായത്തോട് ചുവടുപിടിച്ചുകൊണ്ടാണ് അയർലൻഡ് സുപ്രധാന ബില്ലുമായി രംഗത്ത് എത്തിയത്. 2018 ലെ ഒക്യുപ്പൈഡ് ടെറിട്ടറി ബില്ലിന് പകരമായിട്ടാണ് ഈ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post

