ഡബ്ലിൻ: തൊഴിൽ നഷ്ടമാകുമോയെന്ന ഭീതിയിൽ പ്രമുഖ വിമാനക്കമ്പനിയായ എയർലിംഗസിലെ ജീവനക്കാർ. വിമാന ശേഷിയിൽ ആറ് ശതമാനം കുറവുവരുത്താനുള്ള എയർ ലിംഗസിന്റെ തീരുമാനമാണ് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത്. ഇതോടെ 500 ഓളം ജോലികൾ നഷ്ടമാകാൻ സാധ്യതയുണ്ട്.
ശേഷി കുറയ്ക്കാൻ പദ്ധതിയിടുന്നതായി എയർലിംഗസ് തന്നെയാണ് വ്യക്തമാക്കിയത്. ചിലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായിട്ടാണ് ആറ് ശതമാനം ശേഷി വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ ഹെഡ് ഓഫീസിലെ 290 തസ്തികകളും 140 ക്യാബിൻ ക്രൂ തസ്തികകളും വെട്ടിക്കുറയ്ക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 70 ഓളം പൈലറ്റ് തസ്തികകളെയും ഇത് ബാധിക്കുമെന്നും സൂചനയുണ്ട്. വിഷയത്തിൽ തൊഴിലാളികളുമായി വിമാനക്കമ്പനി ചർച്ചകൾ നടത്തിവരികയാണ്.
Discussion about this post

