ഡബ്ലിൻ: അന്തരീക്ഷ താപനിലയുടെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ മുന്നറിയിപ്പ് നീട്ടി മെറ്റ് മെറ്റ് ഐറാൻ. ഒൻപത് കൗണ്ടികളിലെ യെല്ലോ മുന്നറിയിപ്പാണ് നീട്ടിയത്. ഇത് പ്രകാരം കൗണ്ടികളിൽ നാളെ വൈകീട്ടുവരെ യെല്ലോ വാണിംഗ് നിലനിൽക്കും.
കാർലോ, കിൽകെന്നി, ലാവോയിസ്, ഓഫാലി, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് പുതുക്കിയ മുന്നറിയിപ്പുള്ളത്. ഇവിടെ നാളെ 12 മണി മുതൽ ഉയർന്ന താപനിലയെ തുടർന്നുള്ള പ്രത്യേക യെല്ലോ വാണിംഗ് നിലവിൽവരും. ഇത് രാത്രി 8 മണിവരെ തുടരും. അതേസമയം നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ച 20 കൗണ്ടികളിലും ഈ മേഖലകൾ ഉൾപ്പെടുന്നുണ്ട്.
Discussion about this post

