ഡബ്ലിൻ: അയർലൻഡിൽ ഇ-സ്കൂട്ടറുകളിൽ നിന്നും വീണ് തലച്ചോറിന് പരിക്കേൽക്കുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലൻഡ് വ്യക്തമാക്കുന്നത്. ഇവരിൽ പലരുടെയും തലച്ചോറിനേറ്റ പരിക്ക് ജീവിതകാലം മുഴുവൻ ബാധിക്കുന്നതാണെന്നും സിഎച്ച്ഐ വ്യക്തമാക്കുന്നു.
2024 ജൂൺ മുതൽ 2025 മെയ് വരെ ഇ-സ്കൂട്ടറിൽ നിന്നും വീണ് തലച്ചോറിന് പരിക്കേറ്റ 12 പേർക്കാണ് ടെമ്പിൾ സ്ട്രീറ്റിലെ സിഎച്ച്ഐ ചികിത്സ നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 18 പേരാണ് പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സ തേടി. ഈ വർഷം മെയ് വരെ ഏഴോളം പേർ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും സിഎച്ച്ഐയുടെ റിപ്പോർട്ടിൽ പറയുന്നു.

