ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ന് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 524 രോഗികളാണ് കിടക്ക ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ട്രോളികളിൽ ചികിത്സ തേടിയവരിൽ 363 പേർ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് . 161 പേർ വാർഡുകളിലും ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 85 പേരാണ് ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 47 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

