ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും സർക്കാരിന് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ സോഷ്യൽ ഡെമോക്രാറ്റിക് ഡെപ്യൂട്ടി ലീഡർ സിയാൻ ഒ’കല്ലഗനാണ് വിഷയം ഉയർത്തിയത്. കഴിഞ്ഞ വർഷം ഇസ്രായേലിലെ നിക്ഷേപം അയർലന്റ് 3.62 മില്യൺ ആയി ഉയർത്തിയിരുന്നു. ഇതായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്.
എന്നാൽ ഈ നിക്ഷേപം ഗാസയിലെ കൂട്ടക്കുരിതിയ്ക്കുള്ള ധനസഹായം അല്ലെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അയർലന്റ് ഒരു യുദ്ധത്തിനും സഹായം നൽകുന്നില്ല. അതുകൊണ്ട് തന്നെ നേതാവിന്റെ പരാമർശത്തെ ശക്തമായി എതിർക്കുന്നു. ഗാസയിലെ യുദ്ധത്തോട് സർക്കാരിന് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

