പിടിച്ചെടുത്ത റഷ്യൻ പണം ഉപയോഗിച്ച് യുക്രെയ്നിനെ സഹായിക്കുന്ന യൂറോപ്യൻ യൂണിയൻ പദ്ധതിയെ അയർലൻഡ് പിന്തുണയ്ക്കും. 140 ബില്യൺ യൂറോ വായ്പ നൽകാനുള്ള നീക്കത്തെയാണ് അയർലൻഡ് പിന്തുണയ്ക്കുന്നതെന്ന് താവോസീച്ച് പറഞ്ഞു.
വായ്പ ഐറിഷ് നിഷ്പക്ഷതയെ ബാധിക്കില്ലെന്നും യുക്രെയ്നെ ആക്രമിക്കാനുള്ള തീരുമാനത്തിന്റെ സാമ്പത്തിക ചെലവ് റഷ്യ വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
“യൂക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ യൂറോപ്പ് ഇപ്പോൾ വളരെയധികം കാര്യങ്ങൾ ചെയ്യുന്നു. അതിന്റെ പരമാധികാരവും അതിന്റെ പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിൽ നമ്മൾ യുക്രെയ്നിനെ പിന്തുണയ്ക്കേണ്ടതുണ്ട്, അതാണ് ഞങ്ങൾ ചെയ്യുന്നത്,”എന്നും താവോസീച്ച് പറഞ്ഞു.

