ഡബ്ലിൻ: ഡബ്ലിനിൽ 13 കാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിൽ വലിയ ആശങ്കയിലാണ് പോലീസും കുടുംബവും. 13 വയസ്സുള്ള മാർക്ക് ബ്രാഡിയെയാണ് കാണാതെ ആയത്.
ഈ മാസം 20 നായിരുന്നു ബ്രാഡിയെ കാണാതായത്. ഡബ്ലിൻ 24 ലെ സിറ്റിവെസ്റ്റിൽ ആയിരുന്നു കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും കുട്ടി എങ്ങോട്ട് പോയി എന്നോ എന്ത് സംഭവിച്ചുവെന്നോ ആർക്കും അറിയില്ല. അഞ്ച് അടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. ഇടത്തരം ശരീരം. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്.
Discussion about this post

