ഗാൽവെ: തുവാമിലെ സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടെ മേഖലയുടെ ഒരു ഭാഗത്ത് ശിശുക്കളുടെ ശവക്കുഴികൾ കാണുകയായിരുന്നു. ഇതോടെ പരിശോധന നടത്തി. അപ്പോഴായിരുന്നു മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ജൂലൈയിൽ ആയിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്. ഇതിന് പിന്നാലെ ഇവിടെ നിന്നും പല്ലുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
Discussion about this post

