ഗാൽവെ: ജീവനക്കാരുടെ കുറവിനെ ചൊല്ലിയുള്ള തർക്കത്തിൽ ശക്തമായ പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. വിഷയത്തിൽ ശക്തമായ സമര മുറകളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. ഇതിൽ ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് ആരംഭിച്ചു.
ഗാൽവേയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലെ അംഗങ്ങളുടെ കുറവാണ് ഐഎൻഎംഒയെ ദ്രുദഗതിയിലുള്ള നീക്കത്തിലേക്ക് നയിച്ചത്. ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാക്കുന്നുണ്ട്. ഇത് മാത്രമല്ല രോഗികളുടെ സുരക്ഷയും ആശങ്കയിലാണ്. ഇതോടെയാണ് പ്രതിഷേധിക്കാൻ സംഘടന തീരുമാനിച്ചത്.
Discussion about this post

