ഡബ്ലിൻ: അയർലന്റിൽ ഇന്ത്യൻ പൗരനെ അർദ്ധനഗ്നനാക്കി മർദ്ദിച്ചു. 40 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ അയർലന്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിനിലെ പാർക്ക്ഹിൽ റോഡിൽ ആയിരുന്നു സംഭവം. സ്ഥലത്ത് സമയം ചിലവഴിക്കുന്നതിനിടെ ഒരു സംഘം എത്തി അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി ആക്രമിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് യുവാവ് അയർലന്റിൽ എത്തിയത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്തുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. മൂക്കിനും കൈകാലുകൾക്കുമാണ് പരിക്ക്.
Discussion about this post

