ഡബ്ലിൻ: പ്രമുഖ ബ്രാൻഡുകൾക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ. സ്വതന്ത്ര റീട്ടെയിലർമാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാൻ ശ്രമിച്ചതിലാണ് നടപടി. മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് 157 മില്യൺ യൂറോയാണ് പിഴ ചുമത്തിയത്.
ഗൂച്ചി, ക്ലോയി, ലോവെ എന്നീ പ്രമുഖ ബ്രാൻഡുകളാണ് നിയമലംഘനം നടത്തിയത്. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ 2023 ഏപ്രിലിൽ യൂറോപ്യൻ കമ്മീഷൻ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിൽ നിയമലംഘനം വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതിൽ അന്വേഷണം നടക്കുകയും ചെയ്തു. അന്വേഷണത്തിൽ സത്യം വ്യക്തമായതോടെയായിരുന്നു പിഴ ചുമത്തിയത്. ഇറ്റാലിയൻ ബ്രാൻഡ് ആയ ഗൂച്ചിയ്ക്ക് 119.7 മില്യൺ യൂറോയും ഫ്രഞ്ച് ബ്രാൻഡായ ക്ലോയിക്ക് 19.7 മില്യൺ യൂറോയും സ്പെയിനിൽ നിന്നുള്ള ലോവെയ്ക്ക് 18 മില്യൺ യൂറോയുമാണ് പിഴ.

