ഡബ്ലിൻ: കോർപ്പറേഷൻ നികുതിയെ അമിതമായി ആശ്രയിക്കുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ്. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ എക്കണോമിക് ഡയലോഗിൽ ആയിരുന്നു ഐസിടിയുവിന്റെ പ്രതികരണം. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക മാതൃക അസ്ഥിരമാണെന്നും ഐസിടിയു അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുന്നതിനായി സർക്കാർ പുതിയ മാതൃക ആവിഷ്കരിക്കണം. ഇതുവഴി ആളുകൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കണം. ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടണം. കോർപ്പറേഷൻ നികുതിയെ സർക്കാർ പൂർണമായി ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഐസിടിയു വ്യക്തമാക്കി.
Discussion about this post

