ഡബ്ലിൻ: സഹമന്ത്രി മൈക്കൽ റീലി റേയുടെ രാജിയിൽ പ്രതികരിച്ച് കുട്ടികളുടെ മന്ത്രി നോർമ ഫോളി. ഹീലിയുടെ രാജിയെക്കുറിച്ച് സർക്കാരിലെ ആർക്കും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർടിഇയുടെ റേഡിയോ പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജിക്കാര്യം മറ്റാർക്കും മുൻകൂട്ടി അറിയാമായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നില്ല. ആരും മന്ത്രിസഭ വിട്ട് പോകണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 17 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് സർക്കാർ ഇതിൽ വിജയിച്ചത്. ആഗോള പ്രതിസന്ധിയുടെയും ആഗോള പ്രക്ഷുബ്ധതയുടെയും കാലഘട്ടത്തിൽ തങ്ങൾ വളരെ ബോധ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

