ഡബ്ലിൻ: ഡബ്ലിനിൽ ഇ- സ്കൂട്ടർ വേട്ട തുടർന്ന് പോലീസ്. നൂറ് കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളാണ് ഇവയെല്ലാം.
ഓപ്പറേഷൻ മീകാന്റെ ഭാഗമായിട്ടായിരുന്നു ദൗത്യം. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആയിരുന്നു പരിശോധന. 180 വാഹനങ്ങൾ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു. ഒന്നര ലക്ഷത്തിലധികം യൂറോ വിലവരുന്ന ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ ആയുധങ്ങളും പണവും പിടിച്ചെടുത്തു. അറസ്റ്റിലായ അഞ്ച് പേർക്കുമെതിരെ കുറ്റം ചുമത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 100 ഓളം സ്ഥലങ്ങളിൽ ആയിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

