കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്സ്ടൗണിൽ ആയിരുന്നു സംഭവം.
കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ് പിടിച്ചെടുത്തത്. 136,000 യൂറോ വിലമതിക്കുന്ന കഞ്ചാവ്, 38,000 യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ,39,000 യൂറോ വിലമതിക്കുന്ന വേപ്പുകൾ, വേപ്പ് ലിക്വിഡ്, 21,750 യൂറോ പണം എന്നിവയാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു. 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

