ലിമെറിക്ക്: ലിമെറിക്കിലെ കൗമാരക്കാരിയുടെ മരണത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഇൻക്വസ്റ്റിനിടെ ആണ് എച്ച്എസ്ഇ മാപ്പ് പറഞ്ഞ്. ഇൻക്വസ്റ്റ് ആരംഭിച്ചത് തന്നെ എച്ച്എസ്ഇയുടെ മാപ്പപേക്ഷയോടെ ആയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു 16 കാരിയായ നിയാം മക്നെല്ലി മരിച്ചത്. ചെറുപ്പം മുതൽക്ക് തന്നെ ശ്വസന സംബന്ധമായ ബുദ്ധിമുട്ട് നിയാം അനുഭവിച്ചിരുന്നു. തുടർന്ന് വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും കാത്തിരിപ്പ് നീളുകയായിരുന്നു. ഇതിനിടെയായിരുന്നു ജനുവരിയിൽ മരണം സംഭവിച്ചത്.
Discussion about this post

