ഡബ്ലിൻ: അയർലൻഡിൽ പിടിവിട്ട് ഭവന വില. രാജ്യത്തെ ഭവന വില ന്യായമായ നിലവാരത്തെക്കാൾ വളരെ കൂടുതലാണെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. വരുമാനം, പലിശനിരക്ക്, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ ഘടകങ്ങളായി പരിഗണിച്ചുകൊണ്ടാണ് ഇഎസ്ആർഐയുടെ വിലയിരുത്തൽ.
ന്യായമായ നിലവാരത്തെക്കാൾ 17 ശതമാനം കൂടുതലാണ് അയർലൻഡിലെ നിലവിലെ ഭവനവിലയെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭവന വിപണിയിൽ അമിത മൂല്യനിർണയം നിലനിൽക്കുന്നു. 2024 ഡിസംബറിൽ ഇഎസ്ആർഐ നടത്തിയ വിശകലനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വിലയിരുത്തൽ. ഭവന പ്രതിസന്ധിയും ജനസംഖ്യ ഉയരുന്നതും വീടുകളുടെ വില ഉയരാൻ കാരണമാകുന്ന ഘടകങ്ങളാണ്. വിപണിയിലെ അസന്തുലിതാവസ്ഥ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കുന്നുവെന്നും ഇഎസ്ആർഐ വ്യക്തമാക്കുന്നു.

